Login Register
G
Ablaja Mujeeb

Ablaja Mujeeb

@UC1Lh7WFKWwdql_HJ1Cuae-w - 1.7K subscribers

അബ് ലജ മുജീബ് : അക്ഷരങ്ങൾ കൂട്ടിപ്പറയാൻ തുടങ്ങിയ മൂന്നര വയസ്സു മുതൽ സ്റ്റേജിൽ പാട്ടു പാടിയാണു തുടക്കം. ദുബായ് 'കലാമണ്ഡലം, 'ശ്രുതിലയ', സംഗീത സ്കൂളുകളിൽ നിന്നും പ്രാഥമിക സംഗീത പ0നം. പ്രശസ്ത സംഗീതജ്ഞൻ മുഹ്സിൻ കുരിക്കൾക്ക് കീഴിൽ ഗിത്താർ അഭ്യസിക്കാനും അവസരം കിട്ടി. ദുബായ് എൻ ഐ മോഡൽ സ്കൂളിൽ നിന്നാണു പ്ലസ് ടു പoനം പൂർത്തിയാക്കിയത്. യു എ ഇ തല 'യൂ ഫെസ്റ്റ് ' മാപ്പിളപ്പാട്ട് മത്സരത്തിൽ മൂന്നു തവണ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ദുബായിലാണ് താമസം. യു എ ഇ യിലെ വിവിധ വേദികളിൽ ഗാനാലപനം നടത്തിയ പരിചയവും പാട്ടിനോടുള്ള ഇഷ്ടവുമാണ് യൂ ട്യൂബ് ചാനലിനുള്ള പ്രചോദനം. സഹൃദയരുടെ സഹകരണവും നിസ്സീമമായ പ്രോത്സാഹനവും ഇനിയും പ്രതീക്ഷിക്കുന്നു.