Login Register
G
Pandalam Balan banner
Pandalam Balan

Pandalam Balan

@UCjaBYWu5RIKqnPSe-9b8fYg - 25.8K subscribers

മലയാള ചലച്ചിത്രരംഗത്തെ ഒരു പിന്നണി ഗായകനാണ് പന്തളം ബാലൻ എന്നറിയപ്പെടുന്ന തങ്കപ്പൻ ബാലൻ. 1970 മെയ് 30ന് പത്തനംതിട്ട ജില്ലയിൽ (അന്നത്തെ ആലപ്പുഴ ജില്ലയുടെ ഭാഗമായിരുന്ന) പന്തളത്ത് ജനിച്ചു. സംഗീതത്തിൽ ആദ്യഗുരു വെണ്മണി സുകുമാരൻ. പിന്നീട് അമ്പലപ്പുഴ വിജയൻ, ചേർത്തല ഗോപാലൻ നായർ, ആര്യനാട് രാജു, ആനയടി പ്രസാദ് എന്നിവരിൽ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്ന് ഗാനഭൂഷണം,ഗാനപ്രവീണ എന്നീ ഡിപ്ലോമകൾ പാസ്സായി.സംഗീതസം‌വിധായകൻ ദേവരാജൻ മാസ്റ്ററുടെയും ശിഷ്യനായിരുന്നു. പിതാവ് ഗണിതാധ്യാപകനും പിന്നീട് സ്‌കൂൾ ഹെഡ് മാസ്റ്ററും ആയിരുന്ന കെ.തങ്കപ്പൻ. മാതാവ് പി.ഏ. കമലാക്ഷി. ഭാര്യ ലക്ഷ്മി. മക്കൾ അഖിൽ ബാലൻ, അമൽ ബാലൻ.